റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ; സമയോചിതമായി ഇടപെട്ട് ലോക്കോ പൈലറ്റ്, ഒഴിവായത് വൻ ദുരന്തം

അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് ട്രാക്കിൽ നിന്നും കണ്ടെത്തിയത്
lpg cylinder found on rail tracks on kanpur prayagraj route
റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ; സമയോജിതമായി ഇടപെട്ട് ലോക്കോ പൈലറ്റ്, ഒഴിവായത് വൻ ദുരന്തം
Updated on

ലഖ്നൗ: ഉത്തർ പ്രദേശിലെ പ്രേംപുർ റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. കാൺപുരിൽനിന്നും പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്നു ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റാണ് ​ഗ്യാസ് സിലിണ്ടർ കണ്ടത്. പിന്നാലെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോ​ഗിച്ച് തീവണ്ടി നിർത്തുകയായിരുന്നു.

തുടർന്ന്, റെയിൽവേ അധികൃതർ സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്തു. അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് ട്രാക്കിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ, റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.