'ഔറംഗാസേബിനെ' വാട്സ് ആപ്പ് സ്റ്റാറ്റസാക്കി; യുവാവിനെതിരെ കേസ്

സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.
'ഔറംഗാസേബിനെ' വാട്സ് ആപ്പ് സ്റ്റാറ്റസാക്കി; യുവാവിനെതിരെ കേസ്
Updated on

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗാസെബിനെ പ്രകീർത്തിച്ച് വാട്സ് ആപ്പ സ്റ്റാറ്റസ് ആക്കിയ യുവാവിനെതിരെ കേസ്. മഹാരാഷ്ട്ര കോലാപൂർ സ്വദേശിക്കെതിരെയാണ് വാഡ്‌ഗാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 295-ാം വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതെങ്കിലും ഒരു വിഭാഗം വ്യക്തികളുടെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയോ നശിപ്പിക്കുകയോ അശുദ്ധമാക്കുകയോ ചെയ്താൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിഷയം അന്വേഷിച്ച് വരികയാണെന്നും സോഷ്യൽ മീഡിയയിൽ ഒരു മതത്തെയോ മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാർശങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.