വോട്ടിന് പണം; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ബിജെപി ജനറൽ സെക്രട്ടറി

മൂന്ന് നേതാക്കളും മാപ്പു പറയുകയും ഇത് മാധ്യമത്തിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം
maharashtra scandal cash for votes vinod tawde legal notice congress leaders
രാഹുൽ ഗാന്ധി
Updated on

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വോട്ടിന് വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനെതിരേ വക്കീൽ നോട്ടീസയച്ച് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് നേതാക്കളും മാപ്പു പറയുകയും ഇത് മാധ്യമത്തിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം.

ഇത് അംഗീകരിക്കാത്ത പക്ഷം മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണു വോട്ടർമാർക്ക് 5 കോടി രൂപ നൽകിയത്. അവരുടെ പ്രവർത്തകരാണു 19ന് രാത്രി മുംബൈയിലെ ഹോട്ടൽ മുറിയിലേക്ക് ഇരച്ചുകയറിയത്. കള്ളം പറയാൻ മാത്രമാണു കോൺഗ്രസിന് അറിയുകയെന്നും താവ്ഡെ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.