രാജ്യത്ത് പ്രതിദിനം 90 പീഡനങ്ങൾ നടക്കുന്നു, നിയമനിർമ്മാണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമതാ ബാനർജി

കൊൽക്കത്തയിൽ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമത ബാനർജിയുടെ നടപടി
mamata banerjee sent a letter to the pm modi on rape cases incresed in india
Mamata Banerjee| PM Narendra Modi file image
Updated on

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാർക്കെതിരേ കർശന നടപടി വേഗത്തിലാക്കാൻ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമത ബാനർജിയുടെ നടപടി.

രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങൾ നടക്കുന്നുണ്ടെന്നും സ്ഥിതി ആശങ്കാജനകമാണെന്നും കത്തിൽ മമത ബാനർജി വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ സമൂഹത്തിന്‍റേയും രാജ്യത്തിന്‍റേയും ആത്മവിശ്വാസവും മനസാക്ഷിയും ഉലക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ഇത്തരം അതിക്രൂര കുറ്റങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം നിയമ നിര്‍മാണം നടത്തണം. പീഡന കേസില്‍ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണം. പ്രത്യേക നിയമ നിര്‍മാണം നടത്തണം. 15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനര്‍ജി കത്തില്‍ വ്യക്തമാക്കുന്നു

Trending

No stories found.

Latest News

No stories found.