'മഹുവയ്ക്ക് നിലപാട് വ്യക്തമാക്കാൻ അവസരം നൽകിയില്ല, ബിജെപിയുടേത് പ്രതികാര രാഷ്ട്രീയം'

മഹുവയ്ക്കെതിരായ നടപടി രാജ്യത്തിന്‍റെ പാലർമന്‍ററി ജനാധിപത്യത്തോടുള്ള വഞ്ചനയാണ്
'മഹുവയ്ക്ക് നിലപാട് വ്യക്തമാക്കാൻ അവസരം നൽകിയില്ല, ബിജെപിയുടേത് പ്രതികാര രാഷ്ട്രീയം'
Updated on

കൊൽക്കത്ത: ചോദ്യത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമതാ ബാനർജി രംഗത്ത്. മഹുവയ്ക്കെതിരായ നടപടി രാജ്യത്തിന്‍റെ പാലർമന്‍ററി ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് മമത ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് അറിയാം,അതിനാൽ അവർ പ്രതികാര രാഷ്ട്രീയം കളിക്കുവാണെന്നും മമത പറഞ്ഞു.

‌മഹുവയ്ക്ക് അവരുടെ നിലപാട് വിശദീകരിക്കാമനുള്ള അവസരം അവർ നൽകിയില്ല. എങ്ങനെയാണവർ ജനാധിപത്യത്തെ വഞ്ചിച്ചതെന്ന് നോക്കൂ. ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. അന്യായമായ നടപടിയാണ് അവർ കൈക്കൊണ്ടത്. ഇതിനുള്ള മറുപടി ജനം നൽകുമെന്നും മമത പറഞ്ഞു.

അതേസമയം, മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അഗികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ എന്നിവർ വാദിച്ചെങ്കിലും വിഫലമായി.എത്തിക്സ് കമ്മിറ്റ് എല്ലാ നിയമങ്ങളും തെറ്റിച്ചെത്തും തനിക്കെതിരെ തെളിവുകളില്ലെന്നും മഹുവ പ്രതികരിച്ചു. അദാനിക്കെതിരെ സംസാരിച്ചതുകൊണ്ടാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വർഷം പാർലമെന്‍റിന് അകത്തും പുറത്തും പോരട്ടം തുടരുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

Trending

No stories found.

Latest News

No stories found.