നീതി ആയോഗ് യോഗം: സംസാരിക്കുന്നതിനിടെ മൈക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് മമത ഇറങ്ങിപ്പോയി, നുണയെന്ന് നിർമല

അഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴേക്കും മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് മമത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
നീതി ആയോഗ് യോഗം: സംസാരിക്കുന്നതിനിടെ മൈക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് മമത ഇറങ്ങിപ്പോയി, നുണയെന്ന് നിർമല
നീതി ആയോഗ് യോഗം: സംസാരിക്കുന്നതിനിടെ മൈക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് മമത ഇറങ്ങിപ്പോയി, നുണയെന്ന് നിർമല
Updated on

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. അഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴേക്കും മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മമത ഇറങ്ങിപ്പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിലാണ് നീതി ആയോഗ് യോഗം ചേർന്നത്. എനിക്കു മുൻപ് സംസാരിച്ചവർ 20 മിനിറ്റ് വരെ സംസാരിച്ചു. എന്നാൽ ഞാൻ സംസാരിച്ചു തുടങ്ങി 5 മിനിറ്റ് ആയപ്പോഴേ മൈക്ക് ഓഫ് ചെയ്തു. സംസ്ഥാന സർക്കാരുകളെ വേർതിരിച്ചു കാണരുതെന്ന് ഞാൻ പറഞ്ഞു. കൂടുതൽ സംസാരിക്കണമെന്നുണ്ടായിരുന്നുവെന്നും മമത ഇറങ്ങിപ്പോന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പ്രതിപക്ഷത്തു നിന്ന് മമത മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.

എന്നിട്ടും തനിക്ക് സംസാരിക്കാൻ അവസരം തരാതിരുന്നത് അപമാനമാണെന്നും മമത പറഞ്ഞു. എന്നാൽ മമത പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും സംസാരിക്കാനുള്ള സമയം അവസാനിച്ചപ്പോഴാണ് മൈക് ഓഫ് ആയതെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.