മംഗളൂരു- മഡ്ഗാവ് വന്ദേഭാരത് പരീക്ഷണയോട്ടം ആരംഭിച്ചു

ഈ മാസം 30ന് വന്ദേഭാരത് എക്സ്പ്രസ് ആദ്യ സർവീസ് നടത്തും.
Vande Bharat
Vande BharatFile Image
Updated on

മംഗളൂരു: മംഗളൂരുവിൽ നിന്നു മഡ്ഗാവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷ ഓട്ടത്തിനു തുടക്കമായി. ചൊവ്വാഴ്ച മംഗളൂരു സെൻട്രൽ റെയ്‌ൽവേ സ്റ്റേഷനിൽ ദക്ഷിണ കന്നഡ എംപി നളിൻകുമാർ കട്ടീലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.

മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയ്‌ൻ ഉച്ചയ്ക്ക് 1.15ന് മഡ്ഗാവിലെത്തും. ഇവിടെ നിന്ന് 1. 45നു മടങ്ങുന്ന ട്രെയ്‌ൻ 6.30ന് മംഗളൂരു സെൻട്രലിൽ തിരിച്ചെത്തും. ഉഡുപ്പിയിലും കാർവാറിലും സ്റ്റോപ്പുണ്ടാകും. ഈ മാസം 30ന് വന്ദേഭാരത് എക്സ്പ്രസ് ആദ്യ സർവീസ് നടത്തും. ഇതര സംസ്ഥാനങ്ങളിലേതടക്കം അന്ന് അഞ്ചു വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തേക്കുമെന്നാണു കരുതുന്നത്.

Trending

No stories found.

Latest News

No stories found.