മണിപ്പൂരിൽ യൂണിവേഴ്സിറ്റി കോമ്പൗണ്ടിനുള്ളിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

സ്ഫോടനത്തിന്റെ ഉത്തരവാദി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ യൂണിവേഴ്സിറ്റി കോമ്പൗണ്ടിനുള്ളിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒയിനം കെനഗി (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഐ.ഇ.ഡി ഉപയോഗിച്ചാണ് വെള്ളിയാഴ്ച രാത്രി ഡി.എം കോളജ് കോംപ്ലക്സിൽ സ്ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം വെള്ളിയാഴ്ച ഇംഫാലിൽ ലാംഫെൽപട്ടിലുള്ള യുനൈറ്റഡ് കമ്മിറ്റി മണിപ്പൂർ (യു.സി.എം) എന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ ഓഫീസ് അജ്ഞാതർ തീയിട്ടിരുന്നു. കൂടാതെ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സ്കൂളിന്‍റെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അജ്ഞാതർ നശിപ്പിക്കുകയും തീയിടുകയും ചെയ്തിട്ടുണ്ട്. ഇതിനു പരിസരത്ത് നിന്നിരുന്ന ഒരു വാഹനവും നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം തുടക്കംകുറിച്ച മണിപ്പൂരിൽ വംശീയ സംഘർഷവും അക്രമങ്ങളും ഇപ്പോഴും തുടരുന്നു. നിരവധി ആളുകൾ ഈ ആക്രമണത്തിന് ഇരയായി.

Trending

No stories found.

Latest News

No stories found.