മണിപ്പൂർ കലാപം; ഭക്ഷണവും വെള്ളവും കിട്ടാതെ മലയാളികൾ

മണിപ്പൂർ കലാപം; ഭക്ഷണവും വെള്ളവും കിട്ടാതെ മലയാളികൾ

മലയാളികളെ നാട്ടിലേത്തിക്കാമെന്ന് നോർക്ക പറയുന്നുണ്ടെങ്കിലും എങ്ങനെ എത്തിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല
Published on

ന്യൂഡൽഹി: കലാപം നടക്കുന്ന മണിപ്പൂരിൽ മലയാളികളടക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ദുരിതത്തിലായി. മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് നോർക്ക ഉറപ്പു നൽകുന്നില്ലെന്നും കടകൾ തുറക്കാത്തതിനാൽ ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കുന്നില്ലെന്നും മലയാളികൾ പറയുന്നു.

ഇംഫാൽ സർവകാലാശാലയിൽ പഠിക്കുന്ന 9 മലയാളി വിദ്യാർഥികളെ കൊൽക്കത്ത വഴി ബെംഗളൂരുവിലേക്കും തുടർന്ന് കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള നീക്കം നോർക്ക നടത്തുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, വിദ്യാർഥികളല്ലാതെ കുടുംബമായി ജീവിക്കുന്നവരെ നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നു.

മലയാളികളെ നാട്ടിലേത്തിക്കാമെന്ന് നോർക്ക പറയുന്നുണ്ടെങ്കിലും എങ്ങനെ എത്തിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സൈനിക അർധ സൈനികരുടെ ഇടപെടൽ മൂലം നിലവിൽ മണിപ്പൂർ ശാന്തമായിട്ടുണ്ട്.