മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടു.
Manipur violence: Woman killed in crossfire
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരു സ്ത്രീ കൊല്ലപ്പെട്ടു
Updated on

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാംഗ്‌പോക്പിയില്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 46 വയസുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെജാഖോള്‍ ലുങ്ദിം എന്ന സ്ത്രീയാണ് മരിച്ചത്. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടു. ഈ വീടുകളിലുണ്ടായിരുന്നവര്‍ ഭയന്ന് വനത്തിലേക്ക് ഓടി രക്ഷപെട്ടെന്നാണ് വിവരം.

ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായി. കാംഗ്‌പോക്പിയിലും ചുരാചന്ദ്പുരിലുമായി സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമം കണക്കിലെടുത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്‌കൂളുകളുകൾക്കും കോളെജുകൾക്കും സർക്കാർ അവധി നൽ‌കി.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.