'നമ്മുടെ യഥാര്‍ഥ സാരഥി ജയിലിലാണ്'; പ്രതിപക്ഷം ഒന്നിച്ചാൽ 24 മണിക്കൂറിനകം കെജ്‌രിവാൾ പുറത്തെത്തുമെന്ന് സിസോദിയ

ഡല്‍ഹി മദ്യനയക്കേസില്‍ 17 മാസത്തെ ജയില്‍വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍മോചിതനായത്
manish sisodia addresses aap workers after jail release
മനീഷ് സിസോദിയ
Updated on

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. ജയിൽ മോചിതനായതിനു പിന്നാലെ ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വേച്ഛാധിപത്യത്തിനെതിരേ പ്രതിപക്ഷ നേതാക്കൾ ഒത്തു ചേരുകയാണെങ്കിൽ 24 മണിക്കൂറിനകം കെജ്‌രിവാളിന് ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ 17 മാസത്തെ ജയില്‍വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍മോചിതനായത്. ജനങ്ങള്‍ രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയേക്കാള്‍ ശക്തരല്ല ഈ ആൾക്കാരും. നേതാക്കളെ ജയിലില്‍ അടയ്ക്കുക മാത്രമല്ല, പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യമാണ് രാജ്യത്ത് നടക്കുന്നത്. പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന ' സ്വേച്ഛാധിപത്യ'ത്തിനെതിരേ ഓരോ വ്യക്തിയും പോരാടണം. നമ്മള്‍ രഥത്തിന്‍റെ കുതിരകൾ മാത്രമാണ്. നമ്മുടെ യഥാര്‍ഥ സാരഥി ജയിലിലാണ്. അദ്ദേഹത്തെ പുറത്തിറക്കണെന്നും സിസോദിയ പറഞ്ഞു.

Trending

No stories found.

Latest News

No stories found.