ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയക്ക് ജാമ്യമില്ല

ഡൽഹി റോസ് അവന്യൂ കോർട്ട് സ്പെഷ്യൽ ജഡ്ജ് എം കെ നാഗ്പാലാണ് ജാമ്യം നിഷേധിച്ചത്
ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയക്ക് ജാമ്യമില്ല
Updated on

ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ഡൽഹി റോസ് അവന്യൂ കോർട്ട് സ്പെഷ്യൽ ജഡ്ജ് എം കെ നാഗ്പാലാണ് ജാമ്യം നിഷേധിച്ചത്. 2021-22 കാലഘട്ടത്തിലെ മദ്യ നയ അഴിമതി കേസിലാണു സിസോദിയ അന്വേഷണം നേരിടുന്നത്. നിലവിൽ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണു സിസോദിയ.

ഫെബ്രുവരി ഇരുപത്തിയാറിനാണു മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായതിനെത്തുടർന്നു സിസോദിയ മന്ത്രിസ്ഥാനം രാജിവച്ചു. ഡൽഹി മന്ത്രിസഭയിൽ പതിനെട്ട് വകുപ്പുകളായിരുന്നു സിസോദിയ കൈകാര്യം ചെയ്തിരുന്നത്.

Trending

No stories found.

Latest News

No stories found.