"മോദി ഗോ ബാക്ക്"; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ ദക്ഷിണേന്ത്യയിൽ വന്‍ പ്രതിഷേധം

എന്നാൽ മോദി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.
"മോദി ഗോ ബാക്ക്"; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ ദക്ഷിണേന്ത്യയിൽ വന്‍ പ്രതിഷേധം
Updated on

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2 ദിവസത്തെ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോൾ മിക്ക സംസ്‌ഥാനങ്ങളിലും കടുത്ത പ്രതിഷേധം ഉയരുകയാണ്. ഇന്ന് രാവിലെ 11.30 നാണ് പ്രധാനമന്ത്രി സിക്കന്താരാബാദിൽ എത്തിയത്. സിക്ക​ന്ത​രാ​ബാ​ദ്-​തി​രു​പ്പ​തി വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എന്നാൽ മോദി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. തുടർച്ചയായ 5-ാം തവണയാണ് ഇദ്ദേഹം പ്ര​ധാ​ന​മ​ന്ത്രിയുടെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നത്. സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്‍റെ നയങ്ങൾക്കതിരെ പ്രതിഷേധിച്ചാണ് വിട്ടു നിൽക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്. കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ നടക്കുന്നതിനുള്ള സാധ്യതകൾ മുന്‍കൂട്ടി കണ്ട് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ മാറ്റിയിരുന്നു.

മുന്‍ വർഷങ്ങളിലേതുപോലെ സമാനമായി കടുത്ത പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. "മോദി ഗോ ബാക്ക്" എന്നെഴിതിയ പോസ്റ്ററുകൾ ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം 3 മണിക്ക് പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് എത്താനിരിക്കെയാണ് പ്രതിഷേധം. ചെന്നൈ വിമാനത്താവളത്തിന്‍റെ നവീകരിച്ച ടെർമിനൽ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. "മോദി ഗോ ബാക്ക്" യെന്നെഴുതിയ ഹാഷ് ടാഗുകളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെയും പ്രതിഷേധം ശക്തമാണ്. .

ചെന്നെയിൽ കോൺഗ്രസിന്‍റെും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്യം റദ്ദാക്കിയതിനെതിരെയണ് പ്രതിഷേധം. കൂടാതെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. "മോദി ഗോ ബാക്ക്" എന്നെഴിതിയ പോസ്റ്ററുകൾ, കറുത്ത ഹൈഡ്രജൻ ബലൂണുകൾ വഴി അകത്തേക്ക് പറത്തിവിടാനും കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.