ഒരു നേതാവിനും പിന്തുണയില്ല, ഉപമുഖ്യമന്ത്രിയാവാൻ താത്പര്യമുണ്ട്: എം.ബി. പാട്ടീൽ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക യോഗം മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ
ഒരു നേതാവിനും പിന്തുണയില്ല, ഉപമുഖ്യമന്ത്രിയാവാൻ താത്പര്യമുണ്ട്: എം.ബി. പാട്ടീൽ
Updated on

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും പിന്തുണക്കില്ലെന്ന് ലിംഗായത്ത് നേതാവ് എം.ബി. പാട്ടീൽ.

ഉപമുഖ്യമന്ത്രിയാവാൻ തനിക്കും ആഗ്രഹമുണ്ടെന്നും താൻ അതിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകായാണെന്നും വെളിപ്പെടുത്തി.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക യോഗം ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പുരോഗമിക്കുകയാണ്. സിദ്ധരാമയ്യ ഡൽഹിയിലെത്തിച്ചേർന്നു. അധികം വൈകാതെ ഡി.കെ. ശിവകുമാറും ഡൽഹിയിലേക്കെത്തും. ഇരുവരുമായി ചർച്ച നടത്തിയ ശേഷമാവും ഔദ്യോഗിക പ്രഖ്യാപനം. സിദ്ധരാമയ്യക്കാണ് മുഖ്യമന്ത്രി പദത്തിന് മുൻതൂക്കം. ഭൂരിപക്ഷം വരുന്ന എംഎൽഎ മാരും സിദ്ധരാമയ്യക്കാണ് പിന്തുണ നൽകുന്നത്.

Trending

No stories found.

Latest News

No stories found.