ലോകസുന്ദരിയെ കണ്ടെത്താനൊരുങ്ങി ഇന്ത്യ! മാർച്ച് 9ന് ഫിനാലേ

നിരവധി വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 120 സുന്ദരികളാണ് മാറ്റുരയ്ക്കുന്നത്.
ലോകസുന്ദരിയെ കണ്ടെത്താനൊരുങ്ങി ഇന്ത്യ! മാർച്ച് 9ന് ഫിനാലേ
Updated on

ന്യൂഡൽഹി:മുപ്പതു വർഷങ്ങൾക്കു ശേഷം മിസ് വേൾഡ് മത്സരത്തിനൊരുങ്ങി ഇന്ത്യ. ഫെബ്രുവരി 18 മുതൽ മാർച്ച് 9 വരെയാണ് ലോകസുന്ദരിപ്പട്ടത്തിനു വേണ്ടിയുള്ള മത്സരങ്ങൾ നടക്കുക. മാർച്ച് 9ന് മുംബൈ ജിയോ വേൾഡ് കൺ‌വെൻഷൻ സെന്‍ററിലാണ് എഴുപത്തൊന്നാമത് മിസ് വേൾ‌ഡ് എഡിഷന്‍റെ ഗ്രാൻഡ് ഫിനാലെ. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ വീണ്ടും ലോകസുന്ദരി മത്സരത്തിന് വേദിയാകുന്നത്. ഡൽഹിയിലെ ഭാരത് മണ്ഡപം അടക്കം നിരവധി വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 120 സുന്ദരികളാണ് മാറ്റുരയ്ക്കുന്നത്.

നിലവിലെ പോളണ്ടിൽ നിന്നുള്ള നിലവിലെ ലോകസുന്ദരി കരോലിന ബീലാവ്സ്ക മത്സരം വീക്ഷിക്കാനായി എത്തും. അവർക്കു പുറമേ മുൻ ലോകസുന്ദരിമാരായ ടോണി ആൻ സിങ്, വനേസ പോൺസ് ഡി ലിയോൺ, മാനുഷി ഛില്ലാർ, സ്റ്റെഫാനി ഡെൽ വാലി എന്നിവരുടെയും സാന്നിധ്യമുണ്ടായിരിക്കും. 1996ലാണ് ഇന്ത്യ അവസാനമായി ലോകസുന്ദരിപ്പട്ടത്തിന് വേദിയായത്.

റെയ്ത ഫാരിയ പവൽ, ഐശ്വര്യ റായ്, ഡയാന ഹൈഡൻ, യുക്താ മുഖി, പ്രിയങ്ക ചോപ്ര, എന്നിവരാണ് മിസ് വേൾഡ് പട്ടം നേടിയ ഇന്ത്യക്കാർ. അവസാനമായി 2017ൽ മാനുഷി ഛില്ലാർ ആണ് ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ചത്.

Trending

No stories found.

Latest News

No stories found.