മിസോറം നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഡിസംബർ നാലിലേക്കു മാറ്റി

മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണു എക്സിറ്റ് പോൾ പ്രവചനം
representative image
representative image
Updated on

ന്യൂഡൽഹി: മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഡിസംബർ നാലിലേക്കു മാറ്റി. ഞായറാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്ത്യൻ സംഘടനകളുടേയും കോൺഗ്രസിന്‍റേയും ആവശ്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ മാറ്റം. മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും.‌

അതേസമയം, മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണു എക്സിറ്റ് പോൾ പ്രവചനം. എൻഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടാണ് (എംഎൻഎഫ്) സംസ്ഥാനം ഭരിക്കുന്നത്.സോറം പീപ്പിൾ മൂവ്മെന്റ് (സെഡ്പിഎം) ആണ് ഇത്തവണ എംഎൻഎഫിന്റെ പ്രധാന എതിരാളി.

Trending

No stories found.

Latest News

No stories found.