നൂഹ് ശാന്തം; സ്കൂളുകൾ തുറന്നു, ഇന്‍റർനെറ്റ് നിരോധനം നീക്കി

ജില്ലാ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം പ്രദേശത്തെ സ്കൂളുകളെല്ലാം തുറന്നു പ്രവർത്തിക്കുകയാണ്.
Nuh Market
Nuh Market
Updated on

ഗുരുഗ്രാം: രണ്ടാഴ്ച നീണ്ടു നിന്ന സംഘർഷങ്ങൾക്കൊടുവിൽ ഹരിയാനയിലെ നൂഹ് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. സംഘർഷാവസ്ഥ ഇല്ലാതായതോടെ പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നീക്കി. ഞായറാഴ്ച പാതിരാത്രിയോടെയാണ് ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിക്കപ്പെട്ടത്. ജൂലൈ 31 മുതലാരംഭിച്ച സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനായാണ് അധികൃതർ ഇന്‍റർനെറ്റ് സേവനം വിച്ഛേദിച്ചത്.

നിലവിൽ പ്രദേശം ശാന്തമാണ്. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം പ്രദേശത്തെ സ്കൂളുകളെല്ലാം തുറന്നു പ്രവർത്തിക്കുകയാണ്. സംഘർഷ ബാധിത പ്രദേശങ്ങളിൽ ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. പൊതു വാഹന സൗകര്യവും പുനഃസ്ഥാപിക്കപ്പെട്ടു. നിലവിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തയാറെടുക്കുകയാണ് പൊലീസും വിദ്യാർഥികളുമെല്ലാം. നിലവിൽ സ്ഥിതി ശാന്തമാണെന്ന് ഡപ്യൂട്ടി കമ്മിഷണർ ധീരേന്ദ്ര ഖഡ്കത പറയുന്നു. ജൂലൈ 31ന് വിശ്വ ഹിന്ദു പരിഷത് നടത്തിയ മാർച്ചിനു നേരെയുണ്ടായ ആക്രമണമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം വേണമെന്ന് വിഎച്ച് പി ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.