രാജ്യത്ത് മൊബൈല്‍ ഫോൺ വില കുറയും; നിർണായക നടപടിയുമായി സർക്കാർ

ഇറക്കുമതി തീരുവ കുറച്ചാല്‍ രാജ്യത്തിന്‍റെ മൊബൈല്‍ ഫോണ്‍ കയറ്റുമതി വരുമാനം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
രാജ്യത്ത് മൊബൈല്‍ ഫോൺ വില കുറയും; നിർണായക നടപടിയുമായി സർക്കാർ
Updated on

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഇതോടെ രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന്‍റെ ചെലവ് കുറയ്ക്കാന്‍ ഘടക ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സര്‍ക്കാര്‍ നടപടി.

മെട്രൊ വാർത്തയുടെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായി ഇറക്കുമതി തീരുവ കുറയ്ക്കണമെന്നതായിരുന്നു കമ്പനികളുട ആവശ്യം. ഇറക്കുമതി തീരുവ കുറച്ചാല്‍ രാജ്യത്തിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതി വരുമാനം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2023 സാമ്പത്തികവര്‍ഷത്തില്‍ 1100 കോടി ഡോളർ കയറ്റുമതി വരുമാനം രണ്ടുവര്‍ഷത്തിനകം 3900 കോടി ഡോളറായി വര്‍ധിക്കുമെന്നാണ് അനുമാനം.

Trending

No stories found.

Latest News

No stories found.