മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6 ല‍ക്ഷം രൂപ ജീവനാംശം ആവശ‍്യപെട്ടു; ഭാര‍്യ ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് ജഡ്ജി

ഹർജിക്കാരിയുടെ വാദം കേട്ട ജഡ്ജി അമ്പരന്നു
A monthly maintenance of Rs 6 lakh was demanded from her ex-husband; The judge said that the wife should earn alone
മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6 ല‍ക്ഷം രൂപ ജീവനാംശം ആവശ‍്യപെട്ടു; ഭാര‍്യ ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് ജഡ്ജി
Updated on

ബെംഗളൂരു: മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6 ല‍ക്ഷം രൂപ ജീവനാംശം ആവശ‍്യപെട്ട യുവതിയെ കർണാടക ഹൈക്കോടതി ജഡ്ജി രൂക്ഷമായി വിമർഷിച്ചു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം സാമ്പത്തിക സഹായം തേടുകയായിരുന്നു രാധ മുനുകുന്ത്ല എന്ന സ്‌ത്രീ, തന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിമാസ ചെലവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

ഓഗസ്റ്റ് 20 ന് നടന്ന വാദത്തിനിടെ, മുനുകുന്ത്ലയുടെ അഭിഭാഷകൻ ചെലവുകളുടെ ഒരു വിവരണം കോടതിയിൽ ഹാജരാക്കി. ഷൂസ്, വസ്ത്രങ്ങൾ, വളകൾ, മറ്റ് സാധനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം 15,000 രൂപയും വീട്ടിലെ ഭക്ഷണത്തിന് 60,000 രൂപയും വേണമെന്ന് പറഞ്ഞു. മുട്ടുവേദന, ഫിസിയോതെറാപ്പി, ചികിത്സാ ചെലവ് എന്നിവയ്ക്കായി 4-5 ലക്ഷം രൂപ ചെലവ് വരുമെന്നും സ്‌ത്രീയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഭർത്താവിൽ നിന്ന് 6,16,300 രൂപ ജീവനാംശം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായി അഭിഭാഷകൻ വ‍്യക്തമാക്കി.

എന്നാൽ ഹർജിക്കാരിയുടെ വാദം കേട്ട ജഡ്ജി അമ്പരന്നു. കുടുംബ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീക്ക് ഇത്തരം ചെലവുകളുടെ ആവശ്യകത എന്താണെന്നും ഒരു വ്യക്തിക്ക് ഇത്രയും തുക ആവശ്യമുണ്ടെന്ന് കോടതിയോട് പറയരുതെന്നും പ്രതിമാസം 6,16,300 രൂപ! ആരെങ്കിലും ഇത്രയും ചെലവാക്കുന്നുണ്ടോ? അവൾക്ക് വേണമെങ്കിൽ അവൾ ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്നും ജഡ്ജി വ‍്യക്തമാക്കി. ആവശ്യങ്ങൾ തിരുത്തിയില്ലെങ്കിൽ ഹർജി തള്ളുമെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി കൂടുതൽ ന്യായമായ തുക ആവശ‍്യപെടാൻ അഭിഭാഷകനോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.