മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: 4000 പേർ സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയെന്ന് കോൺഗ്രസ്

ഞായറാഴ്ച കമൽനാഥ് അടക്കം144 പേർ അടങ്ങുന്ന ആദ്യ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തു വിട്ടിരുന്നു
Representative image
Representative image
Updated on

ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കോൺഗ്രസ് നേതൃത്വത്തിന് അപേക്ഷ നൽകിയത് 4000 പേർ. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. 230 മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഞായറാഴ്ച കമൽനാഥ് അടക്കം144 പേർ അടങ്ങുന്ന ആദ്യ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തു വിട്ടിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അടുത്ത പട്ടിക പുറത്തു വിട്ടേക്കും.

അപേക്ഷ നൽകിയ എല്ലാവർക്കും ടിക്കറ്റ് നൽകാൻ സാധിക്കില്ലെന്നും സ്ഥാനാർഥിയാകാൻ സാധിക്കാത്തവർ പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷയെന്നും കമൽനാഥ് പറഞ്ഞു.

സാമൂഹ്യനീതി ഉറപ്പാക്കി ജാതി സമവാക്യങ്ങൾ പാലിച്ചു കൊണ്ട് സ്ഥാനാർഥികളെ തെരഞ്ഞെടുക്കാനാണ് ശ്രമമെന്നും കമൽനാഥ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ജനങ്ങളും ബിജെപിയും തമ്മിലാണെന്നും കമൽനാഥ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.