കർണാടകയിൽ 50 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് നിറാനി ; അതിമോഹം മാത്രമെന്ന് കോൺഗ്രസ്

ബിജെപിയുടേത് പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്നും ഒരു എംഎൽഎയെ പോലും ഒപ്പം കൂട്ടാൻ ബിജെപിക്ക് സാധിക്കില്ല''
congress - bjp flags
congress - bjp flags file
Updated on

ബംഗളൂരു: കർണാടകയിൽ കൂറുമാറ്റം സംബന്ധിച്ച് കോൺഗ്രസ്- ബിജെപി പോര് തുടരുന്നു. 50 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി ബിജെപി നേതാവും മുൻ മന്ത്രിയുമായ മുരുകേഷ് നിറാനി അവകാശപ്പെട്ടു.

സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നില്ല. എന്നാൽ‌ മണ്ഡലത്തിലെ വികസനത്തിനു പണം ലഭിക്കാത്ത എംഎൽഎമാർ ബിജെപിയിൽ ചേരാനായി മുന്നോട്ടുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ തെളിവാണു പ്രസ്താവനയെന്നും 50 എംഎൽഎമാരെ കൂറുമാറ്റാനുള്ള പണത്തിന്‍റെ സ്രോതസ്സ് നിറാനി വ്യക്തമാക്കണമെന്നും മന്ത്രി പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു.

ബിജെപിയുടേതു പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്നും ഒരു എംഎൽഎയെ പോലും ഒപ്പം കൂട്ടാൻ ബിജെപിക്ക് സാധികില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ജനതാദൾ എസ് പാർട്ടികളിൽ നിന്നായി 25 എംഎൽഎമാർ കോൺഗ്രസിൽ ചേരുന്നതിനായി സമീപിച്ചതായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വെളിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.