പട്ന: നരേന്ദ്ര മോദി ഹിന്ദുവല്ലെന്ന ആരോപണവമായി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ജൻ വിശ്വാസ് റാലിയിലായിരുന്നു ലാലു പ്രസാദ് യാദവിന്റെ വിമർശനം.
ഹിന്ദുമതത്തിൽ അമ്മയോ അച്ഛനോ മരണപ്പെട്ടാൽ താടിയും മുടിയും നീക്കം ചെയ്യുന്ന ആചാരമുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചപ്പോൾ അദ്ദേഹം അത് ചെയ്തിട്ടില്ലെന്നും അതിനാൽ അദ്ദേഹം ഹിന്ദുവല്ലെന്നുമാണ് ലാലുപ്രസാദ് യാദവ് വിമർശിക്കുന്നത്. നിലിവിൽ പ്രധാനമന്ത്രി ഏറെ സംസാരിക്കുന്നത് രാജവംശത്തെ കുറിച്ചാണെന്നും കുറ്റപ്പെടുത്തി.
കൂടാതെ നിതീഷ് കുമാർ നിലപാടുകളില്ലാത്ത വ്യക്തിയാണെന്നും അതിന് ഉദാഹരണമാണ് വീണ്ടും എൻഡിഎയിലേക്കുള്ള കൂറുമാറ്റമെന്നും ലാലു പ്രസാദ് കൂട്ടിച്ചേർത്തു.