ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ കർണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യും; പ്രധാനമന്ത്രി

ശ്രീരംഗപട്ടണം, കൂർഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ലക്ഷ്യം
ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ കർണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യും; പ്രധാനമന്ത്രി
Updated on

ന്യൂഡൽഹി: ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ കർണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കർണ്ണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്റ്റിവിറ്റി പദ്ധതിയെന്നാണ് മോദി ട്വീറ്റ് ചെയ്തത്. ശ്രീരംഗപട്ടണം, കൂർഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ലക്ഷ്യം. അതുവഴി ടൂറിസം സാധ്യതകളെ ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതിയിൽ ദേശീയ പാത -275 ന്‍റെ ഒരു ഭാഗം ഉൾക്കൊള്ളുന്നു, കൂടാതെ നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് പ്രധാന പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, എന്നിവയുടെയും , 89 അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും വികസനം തുടങ്ങിയവ ഉൾപ്പെടുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.