നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; കോഴിക്കോട് സ്വദേശിനി കേരളത്തില്‍നിന്ന് ഒന്നാമത്, ആദ്യ 50 റാങ്കുകളിൽ നാല്പതും ആണ്‍കുട്ടികൾ

ആദ്യ ഏഴുറാങ്കില്‍ നാലും തമിഴ്‌നാടാണ് സ്വന്തമാക്കിയത്
നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; കോഴിക്കോട് സ്വദേശിനി കേരളത്തില്‍നിന്ന് ഒന്നാമത്, ആദ്യ 50 റാങ്കുകളിൽ നാല്പതും ആണ്‍കുട്ടികൾ
Updated on

ന്യൂഡൽഹി: ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 99.99% സ്‌കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക്‌ ലഭിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രബഞ്ചൻ. ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവർക്കാണ് ഒന്നാം റാങ്ക് നേടിയത്‌.

തമിഴ്‌നാട്ടില്‍ നിന്നുള്ള കൗസ്തവ്‌ ബൗരിക്കാണ്‌ മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ് ആദ്യ അന്‍പത് റാങ്കുകാരിലെ ഏക മലയാളി. ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികളാണ്. ആദ്യ രണ്ടു റാങ്കുകാരും മുഴുവന്‍ മാര്‍ക്കും നേടി (720/720). ആദ്യ ഏഴുറാങ്കില്‍ നാലും തമിഴ്‌നാടാണ് സ്വന്തമാക്കിയത്.

പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി. ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്.1.39 ലക്ഷം പേരാണ് ഉത്തർ പ്രദേശ് നിന്ന് യോഗ്യത നേടിയത്. തൊട്ട് താഴെ രണ്ടാം സ്ഥാനം മഹാരാഷ്ട്ര ( 1.31 ലക്ഷം)യ്ക്കും മൂന്നാം സ്ഥാനം രാജസ്ഥാനുമാണ് ( ഒരു ലക്ഷം).

മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളില്‍ 4097 സെന്ററുകളിലായി 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.

ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in þല്‍ പരീക്ഷാഫലം അറിയാം.

Trending

No stories found.

Latest News

No stories found.