ബിജെപി അധികാരത്തിൽ തുടരുന്നിടത്തോളം കാലം മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ല: അമിത് ഷാ

സംവരണ പരിധി കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു
As long as BJP remains in power, religious reservation will not be allowed: Amit Shah
അമിത് ഷാ
Updated on

ന‍്യൂഡൽഹി: ബിജെപി അധികാരത്തിൽ തുടരുന്നിടത്തോളം കാലം മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ഒബിസി, ദളിത്, ആദിവാസി എന്നിവർക്കുള്ള സംവരണ പരിധി കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. 'കോൺഗ്രസ് സംവരണത്തെ പറ്റിയാണ് സംസാരിക്കുന്നത് എന്നാൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ‍്യവസ്ഥയില്ല' അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിൽ 10 ശതമാനം സംവരണം വേണമെന്ന് ആവശ‍്യപ്പെട്ട് ഉലമകളുടെ ഒരു സംഘം കോൺഗ്രസിന് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഇതിന് പിന്തുണ നൽകിയതായും അദേഹം പറഞ്ഞു. എന്നാൽ ബിജെപി അധികാരത്തിലിരിക്കുന്നത് വരെ ന‍്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ലെന്ന് രാഹുൽ ഗാന്ധിക്ക് ഷാ മുന്നറിയിപ്പ് നൽകി.

ഒബിസിക്കാർക്കും, ദളിതർക്കും, ഗോത്രവർഗ്ഗക്കാർക്കും സംവരണം നൽകിയത് ബാബാ സാഹിബ് അംബേദ്കറാണെന്നും അദേഹത്തോട് അനാദരവ് കാണിക്കാൻ കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു. അതേസമയം ഝാർഖണ്ഡ് സർക്കാരിനെയും അദേഹം രൂക്ഷമായി വിമർശിച്ചു. അഴിമതി നിറഞ്ഞ സർക്കാരാണ് ഝാർഖണ്ഡിലുള്ളതെന്നും ഝാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ അഴിമതിയിൽ ഏർപ്പെട്ടവരെ തങ്ങൾ ജയിലിലടക്കുമെന്നും അമിത് ഷാ പറഞ്ഞു.

Trending

No stories found.

Latest News

No stories found.