പുതിയ ജോലിക്കാർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും; 2.10 കോടി പേർക്ക് പ്രയോജനം

സംഘടിത മേഖലയിൽ ജോലിക്കു കയറുന്ന, ഇപിഎഫ് വഴി രജിസ്റ്റർ ചെയ്തവർക്കായിരിക്കും മൂന്ന് ഘട്ടമായി പണം നൽകുക
പുതിയ ജോലിക്കാർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും; 2.10 കോടി പേർക്ക് പ്രയോജനം
Updated on

ന്യൂഡൽഹി: പുതുതായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒരു മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവരാണ് പദ്ധതിക്ക് അർഹരാകുക. സംഘടിത മേഖലയിൽ ജോലിക്കു കയറുന്ന, ഇപിഎഫ് വഴി രജിസ്റ്റർ ചെയ്തവർക്കായിരിക്കും മൂന്ന് ഘട്ടമായി പണം നൽകുക.15,000 രൂപ വരെ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണം ചെയ്തേക്കും. മൂന്നാം മോദി സർക്കാരിന്‍റെ ഭൂരിപക്ഷം കുറയാൻ ഇടയാക്കിയത് തൊഴിലില്ലായ്മയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകിയിരിക്കുന്നത്.

തൊഴിൽ വിപണിയിലെത്തുന്ന മുപ്പത് ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ പിഎഫ് കോൺട്രിബ്യൂഷൻ സർക്കാർ നൽകും.

അഞ്ച് വർഷത്തിനുള്ളിൽ ഇരുപതു ലക്ഷം യുവാക്കളുടെ നൈപുണ്യ വികസനം ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

മോഡൽ സ്കില്ലിങ് സ്കീം പ്രകാരമുള്ള വായ്പ ഏഴര ലക്ഷം രൂപയായി ഉയർത്തും. ആയിരം ഐടിഐകൾ ഹബ് ആൻഡ് സ്പോക്ക് മോഡലിലേക്ക് ഉയർത്തും. 500 വമ്പൻ കമ്പനികളിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ഇന്‍റേൺഷിപ്പിന് അവസരമൊരുക്കും.

Trending

No stories found.

Latest News

No stories found.