ഡീപ് ഫേക്കിന് തടയിടും; നിയമ നിർമാണം ഉടനെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് | Video

ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്കെന്നും അദ്ദേഹം പറഞ്ഞു.
ഡീപ് ഫേക്കിന് തടയിടും; നിയമ നിർമാണം ഉടനെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് | Video
Updated on

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്കെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ഫേക്കിനെതിരേയുള്ള നടപടികൾ ശക്തമാക്കുന്നതിന്‍റെ മുന്നോടിയായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി വ്യാഴ‍്യാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡീപ് ഫേക്ക് പോലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ഡീപ് ഫേക്കിനെതിരേ ബോധവത്കരണം നടത്തുന്നതിനുമായി കമ്പനികൾ യോജിപ്പ് അറിയിച്ചതായും മന്ത്രി പറഞ്ഞു.

ഇന്നു മുതൽ തന്നെ നിയമനിർമാണത്തിന്‍റെ കരടു രൂപീകരിക്കാൻ തുടങ്ങും. കുറച്ചു സമയത്തിനുള്ളിൽ ഡീപ് ഫേക്കുകൾക്കെതിരേയുള്ള നിയമനിർമാണം പൂർത്തിയാക്കും. നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിയോ പുതിയ നിയമങ്ങളോ നിയന്ത്രണങ്ങളോ മുന്നോട്ടു വച്ചോ നിയമനിർമാണം പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബർ ആദ്യവാരത്തിൽ വീണ്ടും യോഗം ചേർന്ന് വിഷയത്തിൽ ചർച്ച നടത്തും. നിയമനിർമാണത്തിന്‍റെ കരടിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന് അടക്കമുള്ള കാര്യങ്ങളിൽ അന്ന് തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമാ നടിമാർ അടക്കമുള്ളവരുടെ ഡീപ് ഫേക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലെ ഡീപ് ലേണിങ് എന്ന സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് യാഥാർഥ്യമെന്നു തോന്നിക്കും വിധം സാദൃശ്യമുള്ള വീഡിയോ അല്ലെങ്കിൽ ഫോട്ടൊ നിർമിക്കുന്നതാണ് ഡീപ് ഫേക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.