കൊടും കുറ്റവാളികളെ ആൻഡമാനിലേക്കു മാറ്റണം: എൻഐഎ

ഗു​ണ്ട​ക​ള്‍ ഉത്തരേന്ത്യൻ ജ​യി​ലുകളിലിരുന്ന് പു​റ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ൻ​ഡ​മാ​നി​ലേ​ക്കു മാ​റ്റി​യാ​ൽ ഇതു തടയാമെന്നാണ് വിലയിരുത്തൽ
കൊടും കുറ്റവാളികളെ ആൻഡമാനിലേക്കു മാറ്റണം: എൻഐഎ
Updated on

ന്യൂ​ഡ​ല്‍ഹി: ഉ​ത്ത​രേ​ന്ത്യ​യി​ലെ ജ​യി​ലു​ക​ളി​ല്‍ ത​ട​വി​ൽ ക​ഴി​യു​ന്ന ഗൂ​ണ്ട​ക​ളെ ആ​ന്‍ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചു. ഡ​ല്‍ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന 12ഓ​ളം വ​രു​ന്ന കൊ​ടും കു​റ്റ​വാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രെ മാ​റ്റ​ണ​മെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ ക​ത്തി​ലെ ആ​വ​ശ്യം.

ഗു​ണ്ട​ക​ള്‍ ജ​യി​ലി​ന​ക​ത്ത് നി​ന്നു പു​റ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ൻ​ഡ​മാ​നി​ലേ​ക്കു മാ​റ്റി​യാ​ൽ ഇ​വ​രു​ടെ എ​ല്ലാ സ്വാ​ധീ​ന​വും ത​ട​യാ​മെ​ന്ന​താ​ണ് എ​ൻ​ഐ​എ​യു​ടെ ആ​വ​ശ്യ​ത്തി​നു പി​ന്നി​ൽ. ആ​ന്‍ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ള്‍ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് എ​ന്‍ ഐ ​എ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ക്കു​ന്ന​ത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഏകാന്ത തടവിനു ശിക്ഷിക്കപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനികൾ അടക്കമുള്ളവരെ ആൻഡമാനിലെ സെല്ലുലാർ ജയിലുകളിലേക്ക് അയച്ചിരുന്നു.

Trending

No stories found.

Latest News

No stories found.