സാമ്പത്തികമായി ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യം, വരും വർഷങ്ങളിലിത് മൂന്നാം സ്ഥാനമാവും; നിർമ്മല സീതാരാമൻ

ഭരണഘടന വിരുദ്ധമായ ഭരണം തങ്ങൾ ആഗ്രഹിക്കുന്നില്ല
Nirmala Sitharaman
Nirmala Sitharamanfile
Updated on

ന്യൂഡൽഹി: സാമ്പത്തികമായി ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യമാണെന്നും വരും വർഷങ്ങളിലത് മൂന്നാം സ്ഥാനമായി ഉയരുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രാജ്യസഭയിൽ സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുൻപുള്ള സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കും. പത്തു വർഷത്തെ കഠിനാധ്വാനം കൊണ്ട് സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കിൽ എത്തിച്ചതായും തെരഞ്ഞെടുത്ത സർക്കാർ എന്ന നിലയിൽ യുപിഎയെക്കാലത്തെ സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണെന്നും നിർമ്മലാ സീതീരാമൻ പറഞ്ഞു.

ഭരണഘടന വിരുദ്ധമായ ഭരണം തങ്ങൾ ആഗ്രഹിക്കുന്നില്ല. വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ തകർന്ന സമയത്താണ് ഞങ്ങൾ അധികാരത്തിലേക്കെത്തിയത്. സമ്പദ് വ്യവസ്ഥയിൽ തങ്ങൾ രണ്ട് ട്രെയിനുകൾ ഏർപ്പെടുത്തി. ഒരു ട്രെയിൻ സമ്പത്ത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോൾ മറ്റൊരു ട്രെയിൻ സാമ്പത്തിക രംഗത്തെ കൃത്രിമത്വത്തെ തുടച്ചുനീക്കി. 2014 അധികാരത്തിൽ വരുമ്പോൾ ലോകം ഒന്നടങ്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.