രണ്ടായിരത്തിന്‍റെ നോട്ട് മാറ്റാൻ ഐഡി പ്രൂഫും ഫോമും വേണ്ട

സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ മാറ്റി വാങ്ങാൻ സമയം അനുവദിച്ചിരിക്കുന്നത്
രണ്ടായിരത്തിന്‍റെ നോട്ട് മാറ്റാൻ ഐഡി പ്രൂഫും ഫോമും വേണ്ട
Updated on

ന്യൂഡൽഹി: നിരോധിച്ച 2000 രൂപയുടെ നോട്ട് മാറ്റി വാങ്ങാൻ ബാങ്കിൽ തിരിച്ചറിയൽ കാർഡോ പൂരിപ്പിച്ച ഫോമോ നൽകേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. ഒരു സമയം ഇരുപതിനായിരം രൂപ വരെയാണ് ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കുക.

വെള്ളിയാഴ്ചാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ മാറ്റി വാങ്ങാൻ സമയം അനുവദിച്ചിരിക്കുന്നത്. മാറ്റി വാങ്ങുന്നതിനു പകരം ബാങ്കിൽ നിക്ഷേപിക്കുന്നതിനും തടസമില്ല.

Trending

No stories found.

Latest News

No stories found.