പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാന്‍ പൊലീസിനോ കോടതിക്കോ അധികാരമില്ല: കര്‍ണാടക ഹൈക്കോടതി

പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ ട്രൈബ്യൂണലിന് നിര്‍ദ്ദേശിക്കാനാകില്ലെന്ന് കോടതി
No power for police or court to seize passport: Karnataka High Court
No power for police or court to seize passport: Karnataka High Court
Updated on

ബംഗളൂരു: പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ പൊലീസിനോ കോടതിക്കോ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 102, 104 വകുപ്പുകള്‍ പ്രകാരം ഏതെങ്കിലും രേഖ പിടിച്ചെടുക്കാന്‍ പൊലീസിനും കോടതിക്കും അധികാരമുണ്ടെങ്കിലും ഇതില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുംബൈ വ്യവസായിയായ നിതിന്‍ ശംഭുകുമാര്‍ കസ്ലിവാളിന്‍റെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയ സംഭവത്തിൽ ബംഗളൂരുവിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്‍റെ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു.

പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ സിവില്‍ കോടതിക്കോ ക്രിമിനല്‍ കോടതിക്കോ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ ട്രൈബ്യൂണലിന് നിര്‍ദ്ദേശിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കസ്ലിവാളിന്‍റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയാണ് 2023 ഡിസംബര്‍ 6ന് വിധി പ്രസ്താവിച്ചത്. 2016 ല്‍ പാസ്പോര്‍ട്ടിന്‍റെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കേണ്ടതിനാല്‍ അന്വേഷണ വിധേയമായി പിടിച്ചുവച്ച പാസ്പോര്‍ട്ട് വിട്ടുകിട്ടാന്‍ അപേക്ഷിച്ചെങ്കിലും ട്രൈബ്യൂണലില്‍ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കസ്‌ലിവാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.