ബിഹാറിനു പ്രത്യേക പദവി നൽകില്ല; നിതീഷ് കുമാറിനു തിരിച്ചടി

നിതീഷ് കുമാറിന്‍റെ ജനതാ ദൾ (യു) ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ബിഹാറിന്‍റെ പ്രത്യേക പദവി.
Nitish Kumar, Narendra Modi
നിതീഷ് കുമാർ, നരേന്ദ്ര മോദി
Updated on

ന്യൂഡൽഹി: ബിഹാറിനു പ്രത്യേക സംസ്ഥാന പദവി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2012ലെ മന്ത്രിതല സംഘം നൽകിയ റിപ്പോർട്ട് പ്രകാരമാണ് ഇങ്ങനെ തീരുമാനിക്കുന്നതെന്നും വിശദീകരണം.

നിതീഷ് കുമാറിന്‍റെ ജനതാ ദൾ (യു) ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ബിഹാറിന്‍റെ പ്രത്യേക പദവി. ഇതു നിഷേധിക്കപ്പെട്ടത് നിതീഷിനു കനത്ത തിരിച്ചടിയാണെന്നും വിലയിരുത്തൽ.

രാംപ്രീത് മണ്ഡൽ എംപിക്ക് എഴുതി നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പ്രത്യേക പദവി ആവശ്യം നിരാകരിച്ചിരിക്കുന്നത്.

മലയോരങ്ങളിലോ വിദൂരങ്ങളിലോ സ്ഥിതി ചെയ്യുന്നവ, കുറഞ്ഞ ജനസാന്ദ്രത, ആദിവാസി ഭൂരിപക്ഷ മേഖല, മറ്റു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശം, സാമ്പത്തിക പിന്നാക്കാവസ്ഥ, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, സംസ്ഥാന ധനസ്ഥിതിയുടെ പരിതാപകരമായ അവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രത്യേക സംസ്ഥാന പദവി അനുവദിക്കാൻ സാധിക്കൂ എന്ന് മറുപടിയിൽ വ്യക്തമാക്കുന്നു.

ജെഡിയു ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ബിഹാറിന്‍റെ പ്രത്യേക പദവി. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ചേരുന്നതിനു മുന്നോടിയായി വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിലും പാർട്ടി പ്രതിനിധികൾ ഈ ആവശ്യം ആവർത്തിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.