ഒഡീശ ട്രെയിൻ അപകടം: അന്വേഷണം ആരംഭിച്ച് സിബിഐ

അതേസമയം, അപടത്തിൽ 40 ഓളം പേർ മരിച്ചത് വൈദ്യൂതാഘാതമേറ്റെന്ന് എഫ്ഐആർ.
ഒഡീശ ട്രെയിൻ അപകടം: അന്വേഷണം ആരംഭിച്ച് സിബിഐ
Updated on

ഭുവനേശ്വർ: 278 പേരുടെ മരണത്തിന് കാരണമായ ഒഡീഷയിലെ ബാലസോർ ട്രെയിന്‍ അപകടത്തിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണ സംഘം അപകടസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അപകടത്തിനു പിന്നിൽ ഗുഡാലോചനയും അട്ടിമറിയും സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

ട്രെയിന്‍ അപകടത്തിന്‍റെ കാരണം ഇല്ക്‌ട്രോണിക്ക് ഇന്‍റർലോക്കിങ് സംവിധാനത്തിലെ തകരാറാണോ, പോയന്‍റ് മെഷീനിലെ പിഴവാണോ അതോ സിഗ്നൽ സംവിധാനത്തിലെ പാളിച്ചയോണോ എന്നതും സംഘം പരിശോധിക്കും. സിബിഐക്കു പുറമെ റെയിൽവേ സുരക്ഷ കമ്മിഷണറും അപകടത്തെ സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, അപടത്തിൽ 40 ഓളം പേർ മരിച്ചത് വൈദ്യൂതാഘാതമേറ്റെന്ന് എഫ്ഐആർ. ഇവരുടെ ശരീരത്തിൽ അധികം മുറിവുകളില്ലെന്നും അപകട സമയത്ത് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പൊട്ടിവീണതു മൂലമാണ് ഇവർ മരിച്ചതെന്നാണ് പ്രഥാമിക വിവര റിപ്പോർട്ടിൽ ബാലസോർ പൊലീസ് വ്യക്തമാക്കി. ട്രെയിന്‍ ബോഗികൾ ലോ ടെന്‍ഷന്‍ വൈദ്യുത ലൈനുകളുടെ മുകളിലേക്ക് പതിച്ചത് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.