നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളിലൊരെണ്ണം‌ ചത്തു

ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനു മുമ്പു തന്നെ സാഷ അസുഖബാധിതയായിരുന്നുവെന്നാണു വിവരം
നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളിലൊരെണ്ണം‌ ചത്തു
Updated on

മധ്യപ്രദേശ് : നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കു കൊണ്ടു വന്ന ചീറ്റകളിലൊരെണ്ണം ചത്തു. സാഷ എന്നു പേരു നൽകിയ പെൺ ചീറ്റയാണ് ചത്തത്. കുറച്ചു ദിവസങ്ങളായി അസുഖബാധിതയായിരുന്ന ചീറ്റയ്ക്ക് ചികിത്സ തുടരുകയായിരുന്നു. വൃക്കസംബന്ധമായ പ്രശ്നങ്ങളായിരുന്നു സാഷയ്ക്കെന്ന് നാഷണൽ പാർക്ക് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അതിനു ശേഷം പന്ത്രണ്ടു ചീറ്റകളെയും കൊണ്ടുവന്നിരുന്നു. ആദ്യ ബാച്ചിൽ എത്തിയ ചീറ്റകളിലൊന്നാണു സാഷ. ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനു മുമ്പു തന്നെ സാഷ അസുഖബാധിതയായിരുന്നുവെന്നാണു വിവരം.

ഒരു മെഡിക്കൽ സംഘത്തിന്‍റെ നേതൃത്വത്തിൽ കുറച്ചു ദിവസങ്ങളായി ചീറ്റയുടെ ചികിത്സ തുടരുകയായിരുന്നു. കേന്ദ്രസർക്കാരിന്‍റെ പ്രൊജക്റ്റ് ചീറ്റ പദ്ധതി പ്രകാരമാണ് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. വംശനാശം സംഭവിച്ചതിനു ശേഷം ഏഴ് പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായാണു ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്.

Trending

No stories found.

Latest News

No stories found.