ശ്രദ്ധയ്ക്ക്...; പാസ്പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല

ഓ​ഗസ്റ്റ് 29 രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക
online passport portal shut for 4 days
പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലrepresentative image
Updated on

ന്യൂഡൽഹി: അറ്റകുറ്റപ്പണിയുടെ ഭാഗമായി പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പുതിയ അപ്പോയിന്‍റ്മെന്‍റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ല.

ഓ​ഗസ്റ്റ് 29 രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക. നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്‍റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിന്‍റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യും. ഷെഡ്യൂൾ ചെയ്ത അപ്പോയിന്‍റ്മെന്‍റ് ദിവസം, അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകൾ നൽകാനും പൊലീസ് വെരിഫിക്കേഷൻ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.