നിജ്ജറിന്‍റെ കൊലയ്ക്ക് പിന്നിൽ പാക്കിസ്ഥാൻ; ലക്ഷ്യം ഇന്ത്യയെ പ്രതിരോധത്തിലാക്കൽ?

പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തണലിൽ വളർന്ന നിജ്ജർ കാലക്രമേണ ശക്തനാവുക‍യും പ്രദേശിക കനേഡ‍ിയൻ സമൂഹത്തിൽ ജനപ്രീതി നേടുക‍യും ചെയ്തിരുന്നു
നിജ്ജറിന്‍റെ കൊലയ്ക്ക് പിന്നിൽ പാക്കിസ്ഥാൻ; ലക്ഷ്യം ഇന്ത്യയെ പ്രതിരോധത്തിലാക്കൽ?
Updated on

ന്യൂഡൽഹി: കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദിയുമായ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലയ്ക്കു പിന്നിൽ പാക്കിസ്ഥാൻ ചാര സംഘടനയാണെന്ന് സംശയമുയരുന്നു. ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി പാക് ചാരസംഘടനയായ ഐഎസ്ഐ ശ്രമിച്ചിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങൾക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ക്യാനഡയിലെ ഐഎസ്ഐ ഉന്നതരായ രഹത് റാവുവും, താരിഖ് കിയാനിയുമാണ് നിജ്ജറിന്‍റെ മരണത്തിനു പിന്നിലെന്ന സൂചനയാണ് കേന്ദ്രം പുറത്തു വിടുന്നത്. ബിസിനസ് കരണങ്ങളാലും കൂടുതൽ സ്വാധീനം ഉണ്ടാക്കാനുമായാണ് റാവുവും കിയാനിയും നിജ്ജറിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

ഐഎസ്ഐയുടെ തണലിൽ വളർന്ന നിജ്ജർ കാലക്രമേണ ശക്തനാവുക‍യും പ്രദേശിക കനേഡ‍ിയൻ സമൂഹത്തിൽ ജനപ്രീതി നേടുക‍യും ചെയ്തിരുന്നു. നിജ്ജറിന്‍റെ സാമീപ്യവും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള നേതാക്കളായ വധാവ സിങ്, രഞ്ജീത് സിങ് നീറ്റ എന്നിവരുമായുള്ള നിജ്ജറിന്‍റെ ബന്ധത്തിലും ഐഎസ്ഐക്ക് പ്രശ്നമുണ്ടായിരുന്നു. റാവു, കിയാനി എന്നിവർക്കു പുറമേ വിഘടനവാദി നേതാവ് ഗുർചരൺ പന്നുവും നിജ്ജറിന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ടിടുള്ളതായാണ് വിവരം.

പ്രദേശിക ലഹരി മരുന്ന് ബസിനസ് റാവുവിനും കിയാനിക്കും നേരിട്ട് നിയന്ത്രിക്കാനാവും കൊലപ്പെടുത്തിയത്. കാരണം ഇവരുടെ പ്രധാന വരുമാന മാർഗമാണിത്. എന്നാൽ നിജ്ജറുമായി അടുത്തിടപഴകുന്നത് അജ്ഞാതർക്ക് അസാധ്യമായിരുന്നു. കാരണം നിജ്ജർ വളരെ കരുതലോടെ നീങ്ങുന്ന ആളാണ്. ചുറ്റിനും അംഗരക്ഷകർക്കൊപ്പമാണ് നിജ്ജർ നടക്കുക. എന്നാൽ, നിജ്ജറിന് തൊട്ടടുത്തായാണ് ഐഎസ്ഐ ഭീകരർ താമസിച്ചിരുന്നത്. മേജർ ജനറൽ മുതൽ ഹവിൽദാർമാർ വരെ ഇവിടെ താമസിച്ചിരുന്നു. ഇവരിലാരെങ്കിലുമാവാം കൊലയ്ക്ക് പിന്നിലെന്നും സൂചനയുണ്ട്.

Trending

No stories found.

Latest News

No stories found.