പാൻ - ആധാർ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

കാലാവധിക്കകം പാൻ കാർഡുകൾ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് ഉപയോഗശൂന്യമാകുമെന്നും അറിയിക്കുന്നു
പാൻ - ആധാർ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി
Updated on

ന്യൂഡൽഹി : പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 30നകം ബന്ധിപ്പിക്കണമെന്നാണു നിർദ്ദേശം. കാലാവധിക്കകം പാൻ കാർഡുകൾ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് ഉപയോഗശൂന്യമാകുമെന്നും അറിയിക്കുന്നു. നടപടികൾ പൂർത്തിയാക്കുന്നതിനായി നികുതിദായകർക്കു കൂടുതൽ സമയം അനുവദിക്കുന്നതിനാണു കാലാവധി നീട്ടിയത്.

നേരത്തെ മാർച്ച് 31 നകം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. മൊ​ത്തം 61 കോ​ടി പാ​ന്‍ കാ​ര്‍ഡു​ക​ളി​ല്‍ 48 കോ​ടി കാ​ര്‍ഡു​ക​ള്‍ ഇ​തു​വ​രെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് നേരത്തെ സി​ബി​ഡി​ടി ചെ​യ​ര്‍പേ​ഴ്സ​ണ്‍ നി​തി​ന്‍ ഗു​പ്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​പ്പോ​ഴും കോ​ടി​ക്ക​ണ​ക്കി​ന് പാ​ന്‍ കാ​ര്‍ഡു​ക​ള്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യാതെയുണ്ട്.

Trending

No stories found.

Latest News

No stories found.