പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്കി​ങ്ങി​ന് അ​ഞ്ച് ദി​വ​സം കൂ​ടി

ഈ ​മാ​സം 31ന​കം ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍, പാ​ന്‍ കാ​ര്‍ഡ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കും
പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്കി​ങ്ങി​ന് 
അ​ഞ്ച് ദി​വ​സം കൂ​ടി
Updated on

കൊ​ച്ചി: അ​ഞ്ച് ദി​വ​സ​ത്തി​ന​കം പാ​ന്‍ കാ​ര്‍ഡ് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പാ​ന്‍ കാ​ര്‍ഡ് ക്യാ​ന്‍സ​ലാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ്. പാ​ന്‍- ആ​ധാ​ര്‍ രേ​ഖ​ക​ള്‍ ഈ ​മാ​സം 31ന​കം ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍, പാ​ന്‍ കാ​ര്‍ഡ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കും. മാ​ത്ര​മ​ല്ല അ​സാ​ധു​വാ​യ കാ​ര്‍ഡ് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് കാ​ര്‍ഡ് ക​ഷ​ണം മാ​ത്ര​മാ​യി​രി​ക്കും.

പാ​ന്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍, കാ​ര്‍ഡ് ഉ​ട​മ​ക​ളു​ടെ നി​കു​തി​യും ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​കു​മെ​ന്നും സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ് (സി​ബി​ഡി​ടി) സൂ​ച​ന ന​ല്‍കു​ന്നു​ണ്ട്. മൊ​ത്തം 61 കോ​ടി പാ​ന്‍ കാ​ര്‍ഡു​ക​ളി​ല്‍ 48 കോ​ടി കാ​ര്‍ഡു​ക​ള്‍ ഇ​തു​വ​രെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​ബി​ഡി​ടി ചെ​യ​ര്‍പേ​ഴ്സ​ണ്‍ നി​തി​ന്‍ ഗു​പ്ത അ​ടു​ത്തി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴും കോ​ടി​ക്ക​ണ​ക്കി​ന് പാ​ന്‍ കാ​ര്‍ഡു​ക​ള്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലെ​ന്നും മാ​ര്‍ച്ച് 31ന​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2023 മാ​ര്‍ച്ച് 31ന​കം ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യാ​ത്ത വ്യ​ക്തി​ക​ളു​ടെ പാ​ന്‍ ഏ​പ്രി​ല്‍ മു​ത​ല്‍ നി​ഷ്ക്രി​യ​മാ​യി പ്ര​ഖ്യാ​പി​ക്കും. മാ​ത്ര​മ​ല്ല, നി​ല​വി​ല്‍ പാ​ന്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി 1000 രൂ​പ ഫീ​സ് ന​ല്‍കേ​ണ്ടി​വ​രു​മെ​ന്നും സ​ര്‍ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

മെ​സേ​ജി​ലൂ​ടെ പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യു​ന്ന വി​ധം

ആ​ധാ​ര്‍ ന​മ്പ​ര്‍ പാ​ന്‍ ന​മ്പ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്, നി​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ നി​ന്ന് 567678 അ​ല്ലെ​ങ്കി​ല്‍ 56161 എ​ന്ന ന​മ്പ​റി​ലേ​ക്ക്

ഒ​രു എ​സ്എം​എ​സ് അ​യ​യ്ക്ക​ണം. മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തി​നു​ള്ള ഫോ​ര്‍മാ​റ്റ് ഇ​പ്ര​കാ​ര​മാ​ണ്. UIDPAN <12 അ​ക്ക ആ​ധാ​ര്‍ കാ​ര്‍ഡ്> <10 അ​ക്ക പാ​ന്‍> എ​ന്നി​ങ്ങ​നെ ടൈ​പ്പ് ചെ​യ്ത് 567678 അ​ല്ലെ​ങ്കി​ല്‍ 56161 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​യ​യ്ക്കു​ക. ആ​ധാ​റി​ലും പാ​നി​ലും നി​കു​തി​ദാ​യ​ക​രു​ടെ പേ​രും ജ​ന​ന​ത്തീ​യ​തി​യും ഒ​ന്നു​ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍, പാ​ന്‍ ആ​ധാ​ര്‍ കാ​ര്‍ഡു​ക​ള്‍ അ​ത് ലി​ങ്ക് ചെ​യ്യ​പ്പെ​ടും.

പാ​ന്‍-​ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്തോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ

ആ​ദ്യം ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ www.incometaxindiaefiling.gov.in എ​ന്ന ഇ-​ഫ​യ​ലി​ങ് വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. മു​ക​ളി​ലു​ള്ള ക്വി​ക് ലി​ങ്ക് ഓ​പ്ഷ​ന്‍ ല​ഭ്യ​മാ​കും. താ​ഴെ​യു​ള്ള "ലി​ങ്ക് ആ​ധാ​ര്‍ സ്റ്റാ​റ്റ​സ്' എ​ന്ന ഓ​പ്ഷ​നി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. പാ​ന്‍, ആ​ധാ​ര്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക. തു​ട​ര്‍ന്ന് "ലി​ങ്ക് ആ​ധാ​ര്‍ സ്റ്റാ​റ്റ​സ് കാ​ണു​ക' എ​ന്ന​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. നി​ങ്ങ​ളു​ടെ ആ​ധാ​റും പാ​നും ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍, സ്ക്രീ​നി​ലെ പാ​ന്‍ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടി​ല്ല. ആ​ധാ​റു​മാ​യി "ലി​ങ്ക് ചെ​യ്യു​ക' എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. കാ​ര്‍ഡു​ക​ള്‍ ലി​ങ്ക് ചെ​യ്താ​ല്‍, നി​ങ്ങ​ളു​ടെ ആ​ധാ​ര്‍ പാ​ന്‍കാ​ര്‍ഡു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്നു എ​ന്ന് കാ​ണി​ക്കും.

Trending

No stories found.

Latest News

No stories found.