കോൽക്കൊത്ത: ഇന്ന് ( 28-10-2023) അർധരാത്രി മുതൽ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയിൽ എല്ലായിടത്തും ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലാണ് ഭാഗിക ഗ്രഹണം ദൃശ്യമാകുക. ഇന്ത്യൻ സമയം 11.31 മുതൽ ഞായറാഴ്ച പുലർച്ചെ 1.05 വരെ ഗ്രഹണം കാണാനാകും.
ഗവേഷകനായ ദേബി പ്രസാദ് ദുവാരി പറയുന്നു. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൂടെ നീങ്ങുന്നതിനിടെ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിൽ വരുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുക.
ഈ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിൽ ദൃശ്യമാകും. ഇതു കാണുന്നതിനായി പ്രത്യേകം ഉപകരണങ്ങളുടെ ആവശ്യമില്ല.