പതഞ്ജലി പരസ്യക്കേസ്: ബാബാ രാം ദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

വാക്സിനേഷൻ ഡ്രൈവ്, ആധുനിക മരുന്നുകൾ എന്നിവയ്ക്കെതിരേ രാംദേവ് നിരന്തരമായി വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ പരിഗണിക്കുകയായിരുന്നു കോടതി
 രാം ദേവ്
രാം ദേവ്
Updated on

ന്യൂഡൽഹി: പതഞ്ജലിയുടെ പേരിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ യോഗ ഗുരു രാം ദേവും പതഞ്ജലി മാനേജിങ് ഡയറക്റ്റർ ആചാര്യ ബാലകൃഷ്ണനും നേരിട്ട് ഹാരജാകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ഹിമ കോഹ്‌ലി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉറപ്പു നൽ‌കിയതിനു ശേഷവും അതു തുടർന്നതിനെത്തുടർന്ന് പതഞ്ജലി ആയുർവേദിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിരുന്നു.

ഇക്കാര്യത്തിൽ മറുപടി നൽകാൻ രാം ദേവിനും ആചാര്യ ബാലകൃഷ്ണനും കോടതി നോട്ടീസ് അയച്ചിട്ടും ഇരുവരു മറുപടി നൽകാഞ്ഞതിനെത്തുടർന്നാണ് ഇരുവരോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ‌ ഉത്തരവിട്ടിരിക്കുന്നത്.

വാക്സിനേഷൻ ഡ്രൈവ്, ആധുനിക മരുന്നുകൾ എന്നിവയ്ക്കെതിരേ രാംദേവ് നിരന്തരമായി വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ പരിഗണിക്കുകയായിരുന്നു കോടതി.

Trending

No stories found.

Latest News

No stories found.