നിതീഷിന് തിരിച്ചടി: ബിഹാറിലെ പിന്നാക്ക സംവരണം പറ്റ്ന ഹൈക്കോടതി റദ്ദാക്കി

ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ജസ്റ്റിസ് ഹരീഷ് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഭേദഗതി റദ്ദാക്കിയത്
പറ്റ്ന ഹൈക്കോടതി
പറ്റ്ന ഹൈക്കോടതി
Updated on

ന്യൂഡൽഹി: ബിഹാറിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 65 ശതമാനമായി ഉയർത്തിയ സർക്കാർ വിജ്ഞാപനം റദ്ദാക്കി പറ്റ്ന ഹൈക്കോടതി. സംവരണം ഉയർത്തിക്കൊണ്ടുള്ള നിയമഭേദഗതി ഭരണഘടനാ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ജസ്റ്റിസ് ഹരീഷ് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഭേദഗതി റദ്ദാക്കിയത്. ഭരണഘടയിലെ ആർട്ടിക്കിൾ 14,15 എന്നിവ പ്രകാരം ഉറപ്പു നൽകുന്ന തുല്യതയെ ലംഘിക്കുന്നതാണ് ഭേദഗതിയെന്നും കോടതി വ്യക്തമാക്കി.

2023ലാണ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡി(യു)- ആർജെഡി സർക്കാർ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തിയത് പിന്നാക്ക വിഭാഗം, അതീവ പിന്നാക്ക വിഭാഗം, പട്ടിക ജാതി , പട്ടികവർഗം വിഭാഗം എന്നിവർക്കാണ് ഈ ഉത്തരവ് ഗുണം ചെയ്തത്. സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരുടെ പങ്കാളിത്തം കുറവാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് 1991ലെ സംവരണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

അതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ സംവരണം ഏർപ്പെടുത്തുന്ന സംസ്ഥാനമായി ബിഹാർ മാറി. സാമ്പത്തികമായി ദുർബലരായവർക്കുള്ള 10 ശതമാനം സംവരണം അടക്കം 75 ശതമാനം സംവരണമാണ് ബിഹാറിൽ ഉണ്ടായിരുന്നത്. ഇതിനെതിരേ നിരവധി പേരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.