''മറക്കാം, പൊറുക്കാം'', ഝഗട കഴിഞ്ഞു, ഗെഹ്‌ലോത്ത് ഇനി സച്ചിനു ദുശ്മൻ അല്ല

പാർട്ടിയും ജനങ്ങളുമാണ് ഏതു വ്യക്തിയെക്കാളും വലുത്. താനും ഗെഹ്‌ലോത്തും ഇതു മനസിലാക്കുന്നു എന്നും പൈലറ്റ്
''മറക്കാം, പൊറുക്കാം'', ഝഗട കഴിഞ്ഞു, ഗെഹ്‌ലോത്ത് ഇനി സച്ചിനു ദുശ്മൻ അല്ല
Updated on

ജയ്‌പുർ: രാജസ്ഥാൻ പ്രസിഡന്‍റ് അശോക് ഗെഹ്‌ലോത്തുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയാണെന്ന് വിമത നേതാവ് സച്ചിൻ പൈലറ്റ്. മറക്കാനും പൊറുക്കാനുമാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. അത് ഉപദേശവും നിർദേശവുമായിരുന്നു. താനത് സ്വീകരിക്കുകയാണെന്നും പൈലറ്റ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇരുനേതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് പരിഹരിച്ചത്. ഇതിനു ശേഷം വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് പൈലറ്റ് നയം വ്യക്തമാക്കിയിരിക്കുന്നത്.

''അശോക് ഗെഹ്‌ലോത്ത്ജി എന്നെക്കാൽ മുതിർന്ന നേതാവാണ്, കൂടുതൽ പരിചയസമ്പത്തുമുണ്ട്. വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹത്തിന്‍റെ ചുമലിലുള്ളത്. ഞാൻ രാജസ്ഥാൻ പിസിസി അധ്യക്ഷനായിരിക്കുമ്പോൾ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ മുഖ്യമന്ത്രിയും അതിനാണു ശ്രമിക്കുന്നതെന്നു ഞാൻ കരുതുന്നു'', പൈലറ്റ് പറഞ്ഞു.

പാർട്ടിയും ജനങ്ങളുമാണ് ഏതു വ്യക്തിയെക്കാളും വലുത്. താനും ഗെഹ്‌ലോത്തും ഇതു മനസിലാക്കുന്നു എന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.