കശ്മീരിൽ ഭീകരത അന്ത്യശ്വാസം വലിക്കുന്നു: മോദി

ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
pm modi on recent kashmir attack
കശ്മീരിൽ ഭീകരത അന്ത്യശ്വാസം വലിക്കുന്നു: മോദിfile
Updated on

ജമ്മു: ജമ്മു കശ്മീരിൽ ഭീകരത അവസാനശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മനോഹരഭൂമിയെ നശിപ്പിച്ച കുടുംബരാഷ്‌ട്രീയത്തെ പ്രതിരോധിക്കാൻ തന്‍റെ സർക്കാർ പുതിയ നേതൃത്വത്തെ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം. ജമ്മുവിലെ ദോഡയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

സംസ്ഥാനത്ത് മോദിയുടെ ആദ്യ തെരഞ്ഞെടുപ്പു റാലിയാണിത്. 18ന് നടക്കുന്ന ആദ്യഘട്ടം വോട്ടെടുപ്പിൽ ജമ്മുവിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിലായി 24 സീറ്റുകളിലാണു വോട്ടെടുപ്പ്.

നാൽപ്പത്തഞ്ചു മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഉടനീളം പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചു മോദി. കശ്മീരി ഭാഷയിൽ അനുയായികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇതു ജമ്മു കശ്മീരിന്‍റെ ഭാവിക്കു വേണ്ടിയുള്ള പോരാട്ടമാണെന്ന് ഓർമിപ്പിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം ഇക്കാലം വരെ വിദേശശക്തികളുടെ ലക്ഷ്യമായിരുന്നു ജമ്മു കശ്മീർ. ഇതിനു പുറമേ, കുടുംബരാഷ്‌ട്രീയം ഈ ഭൂമിയെ നശിപ്പിക്കുക കൂടി ചെയ്തു. ഇവിടത്തെ കക്ഷികൾ നിങ്ങളുടെ കുട്ടികളെക്കുറിച്ച് ഓർത്തില്ല. അവർക്ക് സ്വന്തം കുട്ടികളുടെ ഭാവി മാത്രമായിരുന്നു ലക്ഷ്യം. പുതിയൊരു നേതൃത്വത്തെ അവർ വളരാൻ അനുവദിച്ചില്ല.

2014ൽ താൻ അധികാരത്തിൽ വന്നശേഷം ജമ്മുവിൽ പുതിയ നേതൃത്വത്തെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധപുലർത്തി. 2000നുശേഷം ആദ്യമായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ വികസന കൗൺസിലുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയത് അങ്ങനെയാണ്. ജനാധിപത്യത്തെ താഴേത്തട്ടിലേക്കെത്തിച്ച് യുവാക്കളെ വളർത്തിയെടുക്കാൻ ഈ തെരഞ്ഞെടുപ്പുകൾക്കു കഴിഞ്ഞു. 30000- 35000 യുവാക്കളാണ് പുതിയ ചുമതലകളിലെത്തിയത്.

കശ്മീരിൽ ഭീകരത അവസാന ശ്വാസം വലിക്കുകയാണ്. 10 വർഷം മുൻപ് പൊലീസിനെയും സൈന്യത്തെയും എറിയാനാണ് ഇവിടെ കല്ലുകൾ ഉപയോഗിച്ചിരുന്നത്. ഇന്നു പുതിയ ജമ്മു കശ്മീരിനെ നിർമിക്കാനാണ് കല്ല് ഉപയോഗിക്കുന്നത്. ഇതു മോദി ചെയ്തതല്ല. ജമ്മു കശ്മീരിലെ ജനങ്ങളാണ് പുതിയ കശ്മീരിനെ നിർമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.