മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ടെന്ന് സൂചന

ശുഭ മൂഹുർത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
pm modis oath ceremony on sunday evening
മൂന്നാം നരേന്ദ്രമോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിനെന്ന് സൂചന
Updated on

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുമെന്ന് സൂചന. നേരത്തെ ജൂൺ 8 ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. ശുഭ മൂഹുർത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ബം​ഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിന് പുറമേ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവരെയും ഉടനെ ക്ഷണിക്കുമെന്നാണ് വിവരം. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽവെച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.

എൻഡിഎ സഖ്യത്തിലെ നിർണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞച്ചടങ്ങ് ജൂൺ 12 ലേക്കും മാറ്റിയിട്ടുണ്ട്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരക്കിട്ട് അമരാ വതിയിലേക്ക് മടങ്ങാൻ ചന്ദ്രബാബു നായിഡുവിന് ആകാത്തതിനാലാണ് തീയതി നീട്ടുന്നതെന്ന് ടിഡിപി വക്താവ് കെ പട്ടാഭിരാം പറഞ്ഞു.

Trending

No stories found.

Latest News

No stories found.