പ്രധാനമന്ത്രിയുടേത് ലജ്ജിപ്പിക്കുന്ന അനാസ്ഥ: പ്രതിപക്ഷം | Video

സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ അനസൂയ യുകെയ്ക്ക് സഖ്യം മെമ്മോറാണ്ടം സമർപ്പിച്ചു
പ്രതിപക്ഷ സംഘം ഗവർണർ അനസൂയ യുകെയ്ക്കൊപ്പം
പ്രതിപക്ഷ സംഘം ഗവർണർ അനസൂയ യുകെയ്ക്കൊപ്പംANI
Updated on

ഇംഫാൽ: മണിപ്പൂരിലെ സാമുദായിക സംഘർഷം പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ലജ്ജിപ്പിക്കുന്ന അലംഭാവമാണെന്ന് പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ആരോപണം. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് പ്രതിപക്ഷ മുന്നണി ആരോപണം ഉയർത്തിയത്. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ അനസൂയ യുകെയ്ക്ക് സഖ്യം മെമ്മോറാണ്ടം സമർപ്പിച്ചു. 21 എംപിമാരാണ് മെമ്മോറാണ്ടത്തിൽ ഒപ്പിട്ടിരിക്കുന്നത്.

മാസങ്ങളോളമായി തുടരുന്ന വെടിവയ്പ്പും വീടുകൾക്കു തീയിടുന്ന സംഭവങ്ങളും സംസ്ഥാനത്ത് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നതിന്‍റെ തെളിവാണെന്നും മൂന്നു മാസങ്ങളിലായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം വ്യാജ പ്രചരണങ്ങൾക്കും ഇരു സമുദായങ്ങളിലും തെറ്റിദ്ധാരണകളും അവിശ്വാസവും പടരാൻ കാരണമായെന്നും മെമ്മോറാണ്ടത്തിൽ ചൂണ്ടക്കാണിക്കുന്നുണ്ട്. ഇപ്പോഴും വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനം ലജ്ജിപ്പിക്കുന്ന അനാസ്ഥയാണെന്നും സമുദായങ്ങളിൽക്കിടയിലുള്ള വെറുപ്പും വിദ്വേഷവും ഇല്ലാതാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്രതിപക്ഷം കൂട്ടിച്ചേർക്കുന്നു.

പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ച് മണിപ്പൂരിലേക്ക് ഒരു സർവകകഅഷി സംഘത്തെ അയയ്ക്കണമെന്ന നിർദേശം ഗവർണർ മുന്നോട്ടു വച്ചതായി കോൺഗ്രസ് എംപി അഝിർ രഞ്ജൻ ചൗധരി പറഞ്ഞു. ശനിയാഴ്ച മണിപ്പൂരിലെത്തിയ പ്രതിപക്ഷ സംഘം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചിരുന്നു. ആൾക്കൂട്ടം നഗ്നരായി നടത്തി ബലാത്സംഗത്തിനിരയാക്കിയ യുവതികളെയും സംഘം സന്ദർശിച്ചു. കുകി, മെയ്തേ സമുദായങ്ങളുടെ പ്രതിനിധികളുമായും പ്രതിപക്ഷാംഗങ്ങൾ ചർച്ച നടത്തി.

Trending

No stories found.

Latest News

No stories found.