'ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധി'; ഒഡീഷ നടനെതിരേ കേസ്

വിവാദമായതിനു പിന്നാലെ നടൻ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു
police case on Odisha actor budhaditya mohanty for social media post against rahul gandhi
'ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധി'; ഒഡീഷ നടനെതിരേ കേസ്
Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ വിവാദ പോസ്റ്റ് പ്രചരിപ്പിച്ച ഒഡീഷ സിനിമാ താരം ബുദ്ധാദിത്യ മൊഹന്തിക്കെതിരേ കേസ്. നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു ബുദ്ധാദിത്യ മൊഹന്തിയുടെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റ്. ഇതിനെതിരേയാണ് കേസ്. വിവാദമായതിനു പിന്നാലെ നടൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എൻഎസ്‌യുഐ ഒഡീഷ സംസ്ഥാന പ്രസിഡന്‍റ് ഉദിത് പ്രധാൻ പരാതി നൽകിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ മൊഹന്തി ക്ഷമാപണവും നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.