ഒരു ഒട്ടോറിക്ഷയിൽ പരമാവധി 3 പേർ എന്നാണ് നിയനം. അതും കടന്നാൽ നിയമപരമല്ലെങ്കിലും 5 അല്ലങ്കിൽ 6 പേരും പേരെ നമ്മൾ കാണാരുണ്ട്. എന്നാൽ 15 യാത്രക്കാരുമായി പോയ ഒരു ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം യുപി പൊലീസ് പിടികൂടിയത്.
ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സദർ ഏരിയയിലെ പാൽ ക്രോസിംഗിനു സമീപമുള്ള തിർവ റോഡിലാണ് ഈ വിചിത്രമായ സംഭവം. ട്രാഫിക് ഇന്‍ ചാർജ് അഫാഖ് ഖാനും സംഘവും നടത്തിയ പതിവ് ട്രാഫിക് പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള സവാരി...
ദൂരെ നിന്ന്, ഓട്ടോറിക്ഷ സാധാരണ യാത്രക്കാരെ കയറ്റി പോകുന്നതു പോലെ തോന്നും എന്നാൽ ഉദ്യോഗസ്ഥൻ വാഹനം നിർത്തി യാത്രക്കാരെ എണ്ണാൻ തുടങ്ങിയപ്പോഴാണ് ശരിക്കും അമ്പരപ്പിച്ചത്. വാഹനത്തിലുണ്ടായത് അനുവദനീയമായതിലും 5 ഇരട്ടി ആളുകൾ..!!
ഡ്രൈവറുടെ സീറ്റിൽ 3 യാത്രക്കാരും, പിൻഭാഗത്ത് 11 പേരേയും ദൃശ്യങ്ങളിൽ കാണാം. ട്രാഫിക് പൊലീസിനോട് ഓട്ടോ ഡ്രൈവർ കൈകൂപ്പി ക്ഷമ ചോദിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം. യാത്രക്കാരുടെ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അശ്രദ്ധമായ പെരുമാറ്റത്തിന്‍റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം ഡ്രൈവർക്ക് കർശനമായി മുന്നറിയിപ്പ് നൽകി. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് ഇയാൾക്ക് 6,500 രൂപ പിഴ ചുമത്തി.