ഇവിഎം ഹാക്ക് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതം: തെരഞ്ഞെടുപ്പു കമ്മിഷൻ

ആശയവിനിമയത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഉപകരണമാണ് ഇവിഎം.
Election Commission Of India
Election Commission Of Indiafile
Updated on

ന്യൂഡൽഹി: മുംബൈ നോർത്ത് വെസ്റ്റിൽ ഇലക്‌ട്രിക് വോട്ടിങ് മെഷീൻ ഫോൺ ഉപയോഗിച്ച് ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പു കമ്മിഷൻ. ആശയവിനിമയത്തിന് യാതൊരു സാധ്യതയുമില്ലാത്ത ഉപകരണമാണ് ഇവിഎം. യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് ഒടിപി ആവശ്യമില്ലെന്നും റിട്ടേണിങ് ഓഫിസർ വന്ദന സൂര്യവംശി വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിച്ച് മെഷീൻ അൺലോക്ക് ചെയ്യാൻ സാധിക്കില്ല. മെഷീനിൽ നിന്ന് ആശയവിനിമയത്തിന് യാതൊരു വിധ സാധ്യതയുമില്ല.

ഒടിപിയും ആവശ്യമില്ല. ഫലങ്ങൾ അറിയാൻ ഒരു ബട്ടൺ അമർത്തിയാൽ മതി.നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.