ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

2014-ൽ പാർട്ടി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ പാർട്ടിയുടെ ഒരു പ്രമുഖ ബ്രാഹ്മണ മുഖമായ ഫഡ്‌നാവിസിനെ ബിജെപി നേതൃത്വം സംസ്ഥാനം നയിക്കാൻ തെരഞ്ഞെടുത്തു
poster devendra fadnavis is the next maharashtra cm
ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
Updated on

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി വിജയമുറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രിയാരാണെന്ന ചർച്ചകൾ സജീവമായി. പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രി എന്നെഴുതിയ പോസ്റ്ററുകൾ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. ഇലക്ഷൻ കമ്മിഷന്‍റെ കണക്കു പ്രകാരം നാഗ്പൂർ സൗത്ത് വെസ്റ്റിൽ ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് 27,386 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.

''മഹാരാഷ്ട്രയിലെ ജനങ്ങൾ ഞങ്ങൾക്ക് അഭൂതപൂർവമായ വിജയമാണ് നൽകിയത്. ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണെന്നാണ് ഇത് കാണിക്കുന്നത്. 'ഏക് ഹേ തോ സേഫ് ഹേ' എന്ന മുദ്രാവാക്യത്തിന് അനുസൃതമായി, എല്ലാ വിഭാഗത്തിലും പെട്ടവരും ഒറ്റക്കെട്ടായി ഞങ്ങൾക്ക് വോട്ട് ചെയ്തു. ഇതൊരു ഐക്യത്തിന്‍റെ വിജയമാണ്''- ഫഡ്‌നാവിസ് പറഞ്ഞു.

2014-ൽ 122 സീറ്റുകൾ നേടി പാർട്ടി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ പാർട്ടിയുടെ ഒരു പ്രമുഖ ബ്രാഹ്മണ മുഖമായ ഫഡ്‌നാവിസിനെ ബിജെപി നേതൃത്വം സംസ്ഥാനം നയിക്കാൻ തെരഞ്ഞെടുത്തു. 2019 നവംബർ 23 ന് ഫഡ്‌നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ സുപ്രീം കോടതി ഉത്തരവിട്ട അവിശ്വാസ പ്രമേയം നടക്കുന്നതിന് മുമ്പ്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം നവംബർ 26 ന് ഫഡ്‌നാവിസ് രാജിവയ്ക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.