ബെംഗളൂരു-മൈസുരു എക്സ്പ്രസ് വേയിൽ അഴിമതി; പ്രതിഷേധം

ഈ ഭാഗം ബാരിക്കേടുകൾ വെച്ച് കെട്ടിയടച്ചിരിക്കുന്നതിനാൽ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്
ബെംഗളൂരു-മൈസുരു എക്സ്പ്രസ് വേയിൽ അഴിമതി; പ്രതിഷേധം
Updated on

മൈസൂരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നുന്നതിനു മുമ്പേ ബെംഗളൂരു-മൈസുരു എക്സ്പ്രസ് വേയിൽ കുഴികൾ രൂപപ്പെട്ടു. ബെംഗളൂരു-രാമനഗര അതിർത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികൾ രൂപപ്പെട്ടത്.

ഈ ഭാഗം ബാരിക്കേടുകൾ വെച്ച് കെട്ടിയടച്ചിരിക്കുന്നതിനാൽ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇഇതിനെതിരെ ശക്തമായി എതിർത്ത് പ്രദേശവാസികളും കോണഅ്ഗ്രസ് പ്രവർത്തകരും രംഗത്തുവന്നു. സർവ്വീസ് റോഡുകളും അണ്ടർ പാസുകളും അടക്കം പൂർത്തിയാക്കാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്ന് ഇവർ ആരോപിച്ചു. ഇനിയും എക്സ്പ്രസ് വേയുടെ പണി പൂർത്തികരിക്കാനുണ്ടെന്നും, തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തുന്നതാണെന്നുള്ള ആരോപണങ്ങൾ ഇതിനു മുമ്പും ഉയർന്നിരുന്നു.

Trending

No stories found.

Latest News

No stories found.